നുറുക്കുഗോതമ്പ് അപ്പവും പാലപ്പവും | Nurukku gothambu Appam & Palappam | Broken Wheat Appam | പാചകം മലയാളം

 ചേരുവകൾ

  • നുറുക്ക് ഗോതമ്പ് - ഒരു കപ്പ്
  • പച്ചരി - അര കപ്പ്
  • ചോറ് - കാൽ കപ്പ്
  • പഞ്ചസാര- 2 ടേബിൾസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • യീസ്റ്റ് - കാൽടീസ്പൂൺ
  • തേങ്ങാപ്പാൽ-ഒരു കപ്പ്
  • വെള്ളം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം വിധം
  • അരിയും ഗോതമ്പും നന്നായി കഴുകി വേറെ കുതിർത്തുവയ്ക്കുക. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും കുതിർത്ത് വെക്കണം.
  • ആദ്യം അരിയും ചോറും അൽപ്പം തേങ്ങാപ്പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക.
  • നുറുക്കുഗോതമ്പ് വെള്ളത്തിൽ നന്നും നന്നായി പിഴിഞ്ഞെടുത്ത ശേഷം അരച്ച അരിയിലേക്ക് ചേർക്കുക.
  • ബാക്കിയുള്ള ചേരുവകൾ കൂടി ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കണം.
  • പുളിച്ചു പൊങ്ങാൻ ആയി 6 മുതൽ 8 മണിക്കൂർ  വരെ വെക്കാം.
  • ഈ മാവുകൊണ്ട് നല്ല രുചികരമായ അപ്പവും പാലപ്പവും ചുട്ടെടുക്കാം.

Comments