കാന്താരി ചമ്മന്തിയും മുളക് ചമ്മന്തിയും

കപ്പയുടെ കൂടെ കഴിക്കാൻ  രുചികരമായ രണ്ടു ചമ്മന്തികൾ. അഞ്ചുമിനിറ്റിനുള്ളിൽ തന്നെ ഈ ചമ്മന്തി തയ്യാറാക്കി എടുക്കാം.

മുളക് ചമ്മന്തി

ചേരുവകൾ

  • ഉണക്കമുളക് -6-10
  • ചെറിയ ഉള്ളി അര കപ്പ്
  • പുളി നെല്ലിക്ക വലിപ്പത്തിൽ
  • ഉപ്പ് ആവശ്യത്തിന്
  • വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളകും ചെറിയ ഉള്ളിയും വഴറ്റുക. 
  • മുളക് നന്നായി മൂത്ത് ഉള്ളി വെന്തു തുടങ്ങുമ്പോൾ ഉപ്പും അരക്കപ്പ് വെള്ളത്തിൽ പുളി പിഴിഞ്ഞതും  ചേർത്ത് കൊടുക്കണം.
  • ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക.
  • ചോറ് ,കഞ്ഞി, ദോശ, ഇഡലി, വട ഇവയുടെ എല്ലാം കൂടെ  ഈ ചമ്മന്തി വളരെ നല്ലതാണ്
കാന്താരി ചമ്മന്തി
ചേരുവകൾ
  • കാന്താരിമുളക് 20 എണ്ണം
  • ചെറിയ ഉള്ളി അര കപ്പ്
  • ഉപ്പ് ആവശ്യത്തിന്
  • വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം 
  • മുളകും,ഉള്ളിയും ഉപ്പും കൂടി മിക്സിയിൽ ചതച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കുക. രുചികരമായ കാന്താരി ചമ്മന്തി തയ്യാർ

Comments